2011 ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

ദയവായി കാത്തിരിക്കുക....മരണം പിന്നാലെയുണ്ട്

റഹാന്‍ ദസ്ന്തൂര്‍, വയസ് 46, ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ ഉപഭോക്താക്കളില്‍ ഒരാള്‍, എന്‍ജിനീയറും വ്യവസായിയുമായ റഹാന്‍ ദിവസം മണിക്കൂറുകളോളം മൊബൈല്‍ ഫോണില്‍ സംസാരിച്ചിരുന്നു. വര്‍ഷം മൂന്നു കഴിഞ്ഞപ്പോള്‍ പക്ഷാഘാതം സംഭവിച്ചു. മൊബൈല്‍ ഫോണില്‍ നിന്നുള്ള ഇലക്ട്രോ മാഗ്നറ്റിക്ക് റേഡിയേഷന്‍ വഴിയാണ് റഹാന് പക്ഷാഘാതം സംഭവിച്ചു എന്നായിരുന്നു ഡോക്ടര്‍മാരുടെ നിഗമനം. വിദഗ്ധ ചികിത്സ വഴി പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു റഹാന്‍ പറയുകയുണ്ടായി എന്റെ ശരീരം ആണ് ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷന്‍ പ്രസരണ ശേഷിക്കുള്ള ഏറ്റവും നല്ല ഉദാഹരണം, എന്നെ കണ്ണുംകെട്ടി എവിടെ വിട്ടാലും മൊബൈല്‍ ടവറുകള്‍ എവിടെയുണ്ടന്ന് എനിക്ക് തിരിച്ചറിയാന്‍ സാധിക്കും, കാരണം മൊബൈല്‍ ടവറുകളില്‍ നിന്ന് പുറപ്പെടുന്ന റേഡിയേഷന്‍ എനിക്ക് അനുഭവിച്ചറിയാന്‍ സാധിക്കുന്നുണ്ട്.

1997ല്‍ ഒരു കോളിന് മിനിറ്റിട്ടിന് 18 രൂപ മൊബൈല്‍ കമ്പിനികള്‍ ഈടാക്കിയിരുന്നുവെങ്കില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് 18 രൂപയില്‍ നിന്നും പത്തു പൈസയായും, സൌജന്യമായും ഇന്നു മാറി കഴിഞ്ഞു. മനുഷ്യജീവനുകള്‍ക്കു മീതേ വിഷക്കുടയായി മൊബൈല്‍ ടവറുകള്‍ രൂപപ്പെട്ടിരിക്കുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം കൂണുകള്‍ പോലെ മുളച്ചു പൊങ്ങുന്നു. മൊബൈല്‍ ടവര്‍ നാട്ടില്‍ വന്നാല്‍ വികസനം വന്നു എന്നു കരുതുന്ന സാധാരണ ഗ്രാമീണര്‍ തൊട്ട് കവറേജിനു വേണ്ടി ടവറിന്റെ വരവും കാത്തിരിക്കുന്നവര്‍ മനസിലാക്കുന്നില്ല, തങ്ങള്‍ കാത്തിരിക്കുന്നത് ഒരു അദൃശ്യനായ കൊലയാളിയെയാണന്ന്. മൊബൈല്‍ ടവറുകള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പാശ്ചാത്യ രാജ്യങ്ങള്‍ മനസിലാക്കി കഴിഞ്ഞിട്ടും അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് മൊബൈല്‍ ടവറുകള്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. ടവറുകള്‍ക്ക് എതിരെയുള്ള പരാതികള്‍ പലപ്പോഴും തെളിവുകള്‍ ഇല്ലാത്തതിനാല്‍ തള്ളിപ്പോകുന്നതും പതിവാകുകയാണ്. എന്നാല്‍ വളരെ പതുക്കയാണ് ഇതിന്റെ പ്രത്യാഘാതങ്ങള്‍ സംഭവിക്കുക എന്നത് പഠ}ങ്ങള്‍ തെളിയിച്ചതാണ്. അതി}ാല്‍ ഇതി} സ്ളോ പോയിസണ്‍ എന്നാണ് വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്.
അമേരിക്ക, ജര്‍മ്മനി പോലെയുളള രാജ്യങ്ങളില്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിന് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉണ്ട്. സ്കൂളുകളും ജനവാസം അധികമായ പ്രദേശങ്ങളിലും ടവറുകള്‍ സ്ഥാപിക്കാന്‍ പാടില്ലന്നാണ് നിയമം. എന്നാല്‍ ഇന്ത്യയില്‍ മൊബൈല്‍ ടബറുകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ യാതൊരു മാര്‍ഗനിര്‍ദേശങ്ങളും ഇല്ലന്നുള്ളതാണ് സത്യം. 2008-ല്‍ മുംബൈ ആസ്ഥാനമാക്കി മൊബൈല്‍ ടവറുകള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റേഡിയേഷന്‍ അനുഭവിക്കുന്നത് മുബൈ നഗരമാണന്നാണ്. സൌത്ത് മുംബൈ തീര്‍ത്തും അപകടകരമായ അവസ്ഥയിലാണ്. ജനവാസമുള്ള സ്ഥലത്താണ് മൊബൈല്‍ ടവറുകള്‍ ഇവിടെ വ്യാപകമായി കാണപ്പെടുന്നത്. ഇവിടെ ജീവിക്കുന്ന ജനങ്ങളില്‍ തലവേദന, ഉറക്കകുറവ്, കാഴ്ച്ച നഷ്ടപ്പെടല്‍, വന്ധ്യത, ഉത്കണ്ഠ തുടങ്ങിയ നിരവധി രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയുണ്ടായി. പഠന റിപ്പോര്‍ട്ടില്‍ മൊബൈല്‍ ടവറുകളെ വിശേഷിപ്പിക്കുന്നത് അദൃശനായ കൊലയാളി എന്നാണ്.
ഡല്‍ഹി നഗരത്തില്‍ അയ്യായിരത്തോളം ടവറുകള്‍ ഉണ്ടന്ന് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കണ്ടെത്തിയിരുന്നു. ഇതില്‍ 2500 ടവറുകള്‍ കോര്‍പ്പറേഷന്റെ അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹിയിലെ ടവറുകള്‍ക്കെതിരം റസിഡന്‍ഷ്യല്‍ അസോസിയേഷനുകളാണ് ആദ്യം രംഗത്ത് എത്തിയത്. റസിഡന്‍ഷ്യല്‍ ഏരിയായില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് സ്ഥിരമായി തലവേദനയും ഛര്‍ദിലും ഉണ്ടാകുന്നതി} തുടര്‍ന്ന് ഡോക്ടറെ സമീപിച്ച വീട്ടമ്മയോട് ഡോക്ടര്‍ പറഞ്ഞത് ടവറുകളില്‍ നിന്ന് പുറപ്പെടുന്ന ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷന്‍ കാരണമാണ് കുട്ടികളില്‍ ഇതു സംഭവിക്കുന്നത് എന്നാണ്. ഇതിനെതിരേ റസിഡന്‍ഷ്യല്‍ ഭാരവാഹികള്‍ കോടതിയെ സമീപിക്കുകയുണ്ടായി. ടവറുകള്‍ ഉണ്ടാക്കുന്ന പ്രത്യഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ ഹൈക്കോടതി ഒരു പാനലിനെ നിയോഗിക്കുകയും ചെയ്തു.അപ്പാര്‍ട്ടുമെന്റുകളുടെ മുകളില്‍ നിന്ന് ടവറുകള്‍ നീക്കം ചെയ്യാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.





ടവറുകള്‍ സ്ഥാപിക്കുന്ന 50 മീറ്റര്‍ ചുറ്റളവില്‍ ആള്‍ താമസം പാടില്ലന്ന കര്‍ശനമായ നിയമ വ്യവസ്ഥ അന്യരാജ്യങ്ങളില്‍ ഉണ്ടങ്കിലും ഇന്ത്യയിലെ നഗരങ്ങളില്‍ ഫ്ളാറ്റുകളുടെയും അപ്പാര്‍ട്ട്മെന്റുകളുടെയും മുകളിലാണ് ഈ അദൃശ്യനായ കൊലയാളിയുടെ താമസം. മൊബൈല്‍ ടവറുകളുടെ അധിക പ്രസരണ ശേഷി മൂലം നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും പക്ഷികള്‍ അപ്രത്യക്ഷമായിരിക്കുന്നതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നടത്തിയ പഠനത്തില്‍ 50പക്ഷി മുട്ടകളിലൂടെ ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങള്‍ കടത്തി വിട്ടു. നിമിഷങ്ങള്‍ക്കകം മുട്ട ചൂടായതായി കണ്ടെത്തി. ഇലക്ട്രോ മാഗ്നറ്റിക് തരംഗത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പക്ഷികളെയാണന്നാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്.
നാലായിരത്തോളം ടവറുകള്‍ സ്ഥിതി ചെയ്യുന്ന ചെന്നൈ നഗരത്തില്‍ പക്ഷികള്‍ പോലും ഇല്ലന്നും അതിനു കാരണം മൊബൈല്‍ ടവറുകളില്‍ നിന്നുള്ള റേഡിയേഷന്‍ ആണന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തില്‍ തേനിച്ചകളെ ബാധിക്കുന്നതായും കണ്ടെത്തയിട്ടുണ്ട്. ജര്‍മ്മനിയില്‍ നടത്തിയ പഠനം രണ്ടു ടബറുകള്‍ക്കിടയില്‍ ജീവിക്കുന്ന ജനങ്ങളെക്കുറിച്ചായിരുന്നു. കാന്‍സര്‍ പോലെയുള്ള മാരകമായ അസുഖങ്ങള്‍ ഇവരില്‍ പിടിപെട്ടന്നാണ് ആയിരത്തോളം പേരില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പത്തു വര്‍ഷമായി നടത്തിയ പഠനത്തിലാണ് ഇതു കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ തെഹല്‍ക്ക മാധ്യമം ഡല്‍ഹി കേന്ദ്രീകരിച്ച് മൊബൈല്‍ ടവറുകള്‍ ഉണ്ടാക്കുന്ന റേഡിയേഷനെക്കുറിച്ച് ഒരു സര്‍വേ നടത്തുകയുണ്ടായി. ഡല്‍ഹിയില്‍ പ്രധാനപ്പെട്ട നൂറു കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സര്‍വേ. ഇതില്‍ 31 സ്ഥലങ്ങള്‍ അതീവ അപകടകരമായാണ് സ്ഥിതി ചെയ്യുന്നത്. സുരക്ഷിത മേഖലയായി 20 സ്ഥലങ്ങള്‍ മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്. ഡല്‍ഹയിലെ അഞ്ചു സ്കൂളുകളില്‍ ഒന്ന് മാത്രമാണ് സുരക്ഷിതമായിരിക്കുന്നതെന്നും സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്.
മൊബൈല്‍ ടവറുകള്‍ നിന്നുള്ള വികിരണങ്ങള്‍ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടന്ന് കേന്ദ്രസമിതിയും കണ്ടെത്തിയിരിക്കുകയാണ്. ഓരോ ടവറിനും 300 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരിലാണ് ഏറെ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഉറക്കമില്ലായ്മ മുതല്‍ അര്‍ബുദം പോലെയുള്ള മാരക രോഗങ്ങളും ഇതിന്റെ പ്രത്യാഘാതങ്ങളാണ്. ജനിതക വൈകല്യം, ബുദ്ധിമാന്ദ്യം, കാല്‍സ്യത്തിന്റെ അളവു കുറയുക തുടങ്ങിയ പ്രശന്ങ്ങളാണ് കുട്ടികളില്‍ ടവറില്‍ }ിന്ന് പുറപ്പെടുന്ന വികിരണങ്ങള്‍ സൃഷ്ടിക്കുന്നത്. തേനീച്ചകള്‍ കുറയുക, പൂക്കളില്‍ പരാഗണം നടക്കാതിരിക്കുക,മുട്ടകള്‍ വിരിയാതിരിക്കുക തുടങ്ങിയവയ്ക്കു പുറമേ ചില വിളകളെയും വികിരിണങ്ങള്‍ ബാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തയിരിക്കുന്നത്. കേരളത്തിലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഏറെയാണ്. സ്വാകാര്യ മൊബൈല്‍ കമ്പിനികള്‍ തമ്മിലുളള മത്സരം മൂലം വികിരണങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുകയാണ് ഇപ്പോള്‍ നടക്കുന്നത്.നിലവാരമില്ലാത്ത മിന്നല്‍ രക്ഷാചാലകങ്ങള്‍ ടബറില്‍ ഉപയോഗിക്കുന്നതിനാല്‍ സമീപ പ്രദേശങ്ങളില്‍ ഇടിമിന്നല്‍ സംഭവിക്കാറുള്ള സാധ്യതയും ഉണ്ട്.
കെട്ടിടങ്ങളുടെ മുകളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്തും,വന്യജീവി സങ്കേതങ്ങളിലും ടവറുകള്‍ സ്ഥാപിക്കുന്നത് തീര്‍ത്തും അപകടകരമാണ്. ആശുപത്രികളിലെയും മെഡിക്കല്‍ ലാബുകളിലെ ഉപകരണങ്ങള്‍ക്ക് പോലും ഈ വികിരണങ്ങള്‍ പ്രത്യാഘാതം സൃഷ്ടിക്കുന്നു.പരിശോധന ഫലത്തില്‍ വരെ ഇത് മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കാം. ഫ്രീക്വന്‍സി കുറഞ്ഞ സിഡിഎംഎ സെറ്റുകളെക്കാള്‍ അപകടകരമാണ് ജിഎസ്എം സാങ്കേതിക വിദ്യ. ത്രീജി വ്യാപകമാകുമ്പോള്‍ വികിരണത്തിന്റെ പ്രത്യാഘാതവും കൂടും.
ടെലകോം അതോറിട്ടി ഓഫ് ഇന്ത്യയുടെ നിര്‍ദേശം പ്രകാരം 9.2 വാര്‍ട്സ് വികിരണമാണ് പെര്‍ സ്ക്വയര്‍ മീറ്ററില്‍ വേണ്ടത്. എന്നാല്‍ പല സ്വകാര്യ ടവറുകളും ഈ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി കൂടുതല്‍ വാര്‍ട്സ് നടപ്പിലാക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ 0.001 തൊട്ട് 0.24 വാര്‍ട്സ് മാത്രമാണ് മൊബൈല്‍ ടവറുകളില്‍ നിന്ന് പുറപ്പെടുന്നത്. ഇന്ത്യയില്‍ ഇതിന്റെ എത്രയോ ഇരിട്ടിയാണ് പുറപ്പെടുവിക്കുന്നത്.
മൊബൈല്‍ ഫോണ്‍ ടവറുകള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. അതിനാല്‍ ഇവക്കെതിരേയുള്ള പരാതികള്‍ പലപ്പോഴും പരിഗണിക്കാറുമില്ല. വിദേശ രാജ്യങ്ങളില്‍ ടബറുകള്‍ 80 അടി ഉയരത്തില്‍ സ്ഥാപിക്കുമ്പോള്‍ ഇന്ത്യയില്‍ 40 അടി ഉയരത്തിലാണ് സ്ഥാപിക്കുന്നത്. ടവറുകള്‍ അനുവദനീയമായതിലും കൂടുതല്‍ വികിരണങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ടോന്നറിയാന്‍ നവംബര്‍ 16-ന് രാജ്യം മുഴുവന്‍ മിന്നല്‍ പരിശോധനകള്‍ നടത്താന്‍ കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം ഉദ്യോസ്ഥരോട് നിര്‍ദേശിച്ചുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാരി}് മൊബൈല്‍ മേഖലയ്ക്കു മേല്‍ എത്രത്തോളം }ിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധിക്കുമെന്ന് കാത്തിരുന്ന് കാണം.
കാസര്‍ഗോഡ് ജില്ലയിലെ കശുമാവിന്‍ തോട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ രൂപത്തില്‍ വിഷമഴ പെയ്തിറങ്ങിയെങ്കില്‍ ഭാവിയില്‍ വലിയ ദുരന്തങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന വിഷകുടകള്‍ക്കു മീതേയാണ് }മ്മള്‍ വസിക്കുന്നതെന്ന് തിരിച്ചറിയാം.....

പട്ടിണിയുടെ നൂറ്റാണ്ട്

വില കുറഞ്ഞ കാറുകളുടെയും പുത്തന്‍ സാങ്കേതിക വിദ്യകളില്‍ പുറത്തിറങ്ങുന്ന മൊബൈല്‍ ഫോണുകളുടെയും കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന പുതിയ തലമുറ, അത്യാധുനിക യുദ്ധോപകരങ്ങളെക്കുറിച്ചും പുതിയ പോര്‍ വിമാനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ലോകരാഷ്ട്ര നേതാക്കന്‍മാര്‍. എന്നാല്‍ ഇവരുടെ ചര്‍ച്ചകളില്‍ ഇപ്പോള്‍ കടന്നു വരുന്നതാകട്ടെ വരാന്‍ പോകുന്ന ഭക്ഷ്യ ക്ഷാമത്തെക്കുറിച്ചും പട്ടിണിയെക്കുറിച്ചുമാണ്. ജി-എട്ടും, ജി-20ഉം എന്തിന് ഐക്യരാഷ്ട്ര സംഘടനപോലും വരാന്‍ പോകുന്ന വിപത്തിനെ നേരിടാനുള്ള തയാറെടുപ്പിലാണ്.
2050-തോടു കൂടി 25 മില്ല്യണ്‍ കുട്ടികള്‍ പട്ടിണിയിലാകും എന്ന പുതിയ റിപ്പോര്‍ട്ട് ലോക രാഷ്ട്രങ്ങളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ആഗോള താപനം മൂലമുള്ള കാലാവസ്ഥ വ്യത്യയാനം ലോകത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാക്കും. അരി, ഗോതമ്പ്, ചോളം, സൊയാബീന്‍ തുടങ്ങിയ ഭക്ഷ്യ വിളകളെയാണ് കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.
വികസിത രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ബാധിക്കും. എന്നാല്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളെയും ആഫ്രിക്കന്‍ രാജ്യങ്ങളെയുമായിരിക്കും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. ഇവിടങ്ങളില്‍ കാര്‍ഷിക വിളകള്‍ കൃഷി ചെയ്യുവാന്‍ അനുയോജ്യമായ കാലാവസ്ഥ ലഭിക്കുന്നില്ല. ഇന്റര്‍ നാഷണല്‍ ഫുഡ് പോളിസി റിസേര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് വരാന്‍ പോകുന്ന ഭക്ഷ്യക്ഷാമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടത്. ലോകബാങ്കിനും ഏഷ്യന്‍ വികസന ബാങ്കിനും വേണ്ടി നടത്തിയ സര്‍വേയിലാണ് സ്ഥാപനത്തിന് വിവരങ്ങള്‍ കിട്ടിയത്.
അടുത്തിടെ പിറ്റ്സ്ബര്‍ഗില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ ലോക നേതാക്കളുടെ പ്രധാന ചര്‍ച്ചാ വിഷയം ഭക്ഷ്യസുരക്ഷയെക്കുറിച്ചായിരുന്നു. ഐക്യരാഷ്ട്ര സംഘടന ഭക്ഷ്യസുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് നവംബറില്‍ ലോക രാഷ്ട്രങ്ങളുടെ ഒരു പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ലോക ബാങ്കിനോടും മറ്റു സാമ്പത്തിക സംഘടനകളോടും കാര്‍ഷിക മേഖലയില്‍ നല്‍കേണ്ട സാമ്പത്തിക സഹായത്തെക്കുറിച്ച് പ്രത്യേകം പറഞ്ഞിട്ടുണ്ട്. വ്യവസായവത്കൃത രാഷ്ട്രങ്ങള്‍ കാര്‍ഷിക മേഖലയ്ക്കു മുന്‍ഗണന നല്കുന്നതില്‍ വരെ കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. കാര്‍ഷിക മേഖലയിലെ വിളകള്‍ക്ക് ഇന്‍ഷുറന്‍സ് അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് വികസിത രാജ്യങ്ങള്‍. അവരുടെ വാര്‍ഷിക ബജറ്റില്‍ മുന്തിയ പരിഗണന നല്കുന്നത് കാര്‍ഷിക മേഖലയ്ക്കാണ്. നല്ല കാലാവസ്ഥ ലഭിക്കാത്തതിനാല്‍ മിക്ക രാജ്യങ്ങളിലും പലരും കാര്‍ഷിക മേഖലയില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. ഇവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും സൌജന്യങ്ങളും നല്കി കാര്‍ഷിക മേഖലയിലേക്ക് തിരികെ കൊണ്ടുവരാനാണ് രാജ്യത്തെ ഭരണകൂടം ശ്രമിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ഭക്ഷ്യസാധനങ്ങളുടെ വില വര്‍ധനവ് വികസ്വര രാജ്യങ്ങളെ പട്ടിണിയിലേക്ക് തള്ളി വിടുകയാണ്.
വന്‍കിട കര്‍ഷകരെ ഒഴിവാക്കി ചെറുകിട കര്‍ഷകര്‍ക്കാണ് പ്രത്യേക പരിഗണന നല്കുന്നത്. ജനസംഖ്യ ക്രമാതീതമായി പെരുകുന്നു, കാലാവസ്ഥയിലെ മാറ്റം മൂലം ഭക്ഷ്യ വിളകളുടെ ഉദ്പാദനം കാര്യമായി നടക്കുന്നില്ല, ഭക്ഷ്യ വസ്തുകള്‍ക്ക് വില കൂടുന്നു, കൈയില്‍ പണമില്ലാത്തവന്‍ പട്ടിണിയിലാകുന്നു, ഇതാണ് പുതിയ ലോകത്തിന്റെ അവസ്ഥ. ഉപയോഗിച്ചു കഴിഞ്ഞ് മിച്ചം വയ്ക്കാവുന്ന ഭക്ഷ്യ ധാന്യങ്ങള്‍ ലഭിക്കുന്നില്ല. ഉദ്പാദിപ്പിക്കുന്ന ധാന്യങ്ങള്‍ അന്നു തന്നെ തീരുന്ന അവസ്ഥ.
2050-തോടു കൂടി ഭക്ഷ്യക്ഷാമം ബാധിക്കുന്നത് അമ്പതു ശതമാനം ആളുകളെയായിരിക്കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം എങ്ങനെ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തും എന്നാണ് വ്യവസായിക വളര്‍ച്ചയിലെത്തിയ രാജ്യങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. കെനിയ, എത്യോപ്യ, സൊമാലിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ 23 മില്ല്യണ്‍ ജനങ്ങളെ ഭക്ഷ്യധാന്യങ്ങള്‍ക്കുള്ള വില വര്‍ധനവ് ബാധിച്ചു. ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതിനാല്‍ ആഫ്രിക്കയില്‍ നൂറുകണക്കിന് കുട്ടികളാണ് പട്ടിണി മൂലം മരിക്കുന്നത്.
ഇരുപതാം നൂറ്റാണ്ടില്‍ ദക്ഷിണേഷ്യ ഭക്ഷ്യോത്പാദന രംഗത്ത് മുന്നിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭക്ഷ്യക്ഷാമം രൂഷമായ മേഖലകളിലൊന്നായി മാറികഴിഞ്ഞു ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍. കാനഡയിലും റഷ്യയിലും നല്ല കാലാവസ്ഥ ലഭിക്കുമെങ്കിലും കൃഷിക്കാവശ്യമായ വളക്കൂറുള്ള മണ്ണ് അവിടെ ലഭിക്കുന്നില്ല. അതിനാല്‍ ഉയര്‍ന്ന ഭക്ഷ്യോത്പാദനം ഇവിടെ നടക്കുന്നില്ല. വികസിത രാജ്യങ്ങളില്‍ മുപ്പതു ശതമാനം ഗോതമ്പു പാടങ്ങള്‍ നശിച്ചു കഴിഞ്ഞു. ഗോതമ്പിന് 170 മുതല്‍ 190 ശതമാനം വരെയാണ് വില വര്‍ധിച്ചിരിക്കുന്നത്. അരിയുടെ വില 120 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്. ഭക്ഷ്യസാധനങ്ങളുടെ വില വര്‍ധനവ് ലോക സാമ്പത്തികരംഗത്തെ തന്നെ മാറ്റി മറിക്കും. വരാന്‍ പോകുന്ന പുതുതലമുറയേ കാത്തിരിക്കുന്നത് ഒരു പക്ഷേ പട്ടിണിയുടെ നൂറ്റാണ്ടായിരിക്കും.

2011 ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

പെണ്‍കുട്ടികളെ കിട്ടാനുണ്ടോ...


തരക്കേടില്ലാത്ത സൌന്ദര്യവും, ഉയര്‍ന്ന ജോലിയും, സാമ്പത്തിക ശേഷിയുമുള്ള ഇന്ത്യക്കാരനായ യുവാവിന് അമേരിക്ക,ബ്രട്ടന്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ജോലിയും സൌന്ദര്യവുമുള്ള അനുയോജ്യരായ യുവതികളില്‍ നിന്ന് വിവാഹാലോചനകള്‍ ക്ഷണിച്ചു കൊള്ളുന്നു..., വരുംവര്‍ഷങ്ങളില്‍ പത്രത്താളുകളില്‍ പ്രത്യക്ഷപ്പെടാന്‍ പോകുന്ന ഒരു വിവാഹ പരസ്യമാണിത്്. കാരണം ഇന്ത്യന്‍ വിവാഹകമ്പോളത്തില്‍ പെണ്‍കുട്ടികളെ കിട്ടാതാകുന്ന ഒരു കാലഘട്ടം പടിവാതില്‍ക്കല്‍ എത്തിയിരിക്കുകയാണ്. ഇനിയുള്ള വര്‍ഷങ്ങളില്‍ ഇന്ത്യന്‍ യുവത്വം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായിരിക്കും തങ്ങളുടെ വിവാഹകമ്പോളത്തില്‍ പെണ്‍കുട്ടികളെ കിട്ടാതിരിക്കുന്നത്.
ഇന്ത്യയിലെ പുതിയ സെന്‍സസ് വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. പെണ്‍കുട്ടികളുടെ എണ്ണം കുറയുന്നു. 1947 നു ശേഷമുളള ഏറ്റവും വലിയ സ്ത്രീപുരുഷ അനുപാതമാണ്് സംജാതമായിരിക്കുന്നത്. ആറു വയസിനു താഴെ ആയിരം ആണ്‍കുട്ടികള്‍ക്ക് 914 പെണ്‍കുട്ടികള്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ് ഇന്ത്യയില്‍. നമ്മുടെ പെണ്‍കുട്ടികള്‍ എങ്ങോട്ട് പോകുന്നു, ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്ന പ്രവണത കൂടി വരികയാണന്നാണ് പുതിയ സെന്‍സസ് വിവരങ്ങള്‍ നമ്മളെ ബോധ്യപ്പെടുത്തുന്നത്. പരമ്പരാഗതമായി ആണ്‍കുട്ടികളെ ഇഷ്ടപ്പെടുന്ന ചില ഗ്രാമങ്ങളിലായിരുന്ന മുമ്പ് ഇന്ത്യയില്‍ പെണ്‍ഭ്രൂണഹത്യകള്‍ കൂടി വന്നിരുന്നത്. എന്നാല്‍ ഇന്ന് കാലം മാറി, ഗര്‍ഭപാത്രത്തിനുള്ളില്‍ വച്ച് പെണ്‍കുട്ടികളെ കൊലപ്പെടുത്തുന്നതിന് പകരം ജനിച്ചത് പെണ്‍കുഞ്ഞായാല്‍ ആറുവയസിനുള്ളില്‍ അതിനെ കൊലപ്പെടുത്തുന്ന കിരാതമായ നടപടികളാണ് പുതിയ സമൂഹത്തില്‍ കണ്ടുവരുന്നത്. ജനിച്ച കുട്ടി പെണ്ണായാല്‍ അതിന് വേണ്ടത്ര പോഷകാഹാരം നല്കാതിരിക്കുക, രോഗം വന്നാല്‍ ചികിത്സിക്കാതിരിക്കുക, പട്ടിണിക്കിടുക..ഇങ്ങനെ പല കിരാതമായ നടപടികളാണ് വടക്കന്‍ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെ സമ്പന്ന സംസ്ഥാനങ്ങളായ പഞ്ചാബ്, മഹാരാഷ്ട്ര, ഹരിയാന എന്നിവടങ്ങളിലാണ് പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വലിയ അനുപാതം കാണപ്പെട്ടിരിക്കുന്നത്. 2006-ല്‍ അഞ്ചു ലക്ഷം അബോര്‍ഷനുകളാണ് രാജ്യത്ത് നടന്നതെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുമ്പോഴും 2011 ആയപ്പോഴേക്കും ലക്ഷങ്ങളില്‍ നിന്ന് അബോര്‍ഷന്റെ എണ്ണം കോടികളില്‍ എത്തിയിരിക്കുന്നു.
ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയിലുണ്ടായ വ്യതിയാനമാണ് അബോര്‍ഷനുകള്‍ ഇത്ര വര്‍ദ്ധിക്കാന്‍ കാരണം. പെണ്‍കുട്ടികളുടെ വിവാഹ കമ്പോളത്തില്‍ ലക്ഷങ്ങള്‍ ചിലവഴിക്കേണ്ട അവസ്ഥയാണ് മധ്യവര്‍ഗത്തിനുള്ളത്. അതാണ് പെണ്‍കുട്ടികള്‍ ഗര്‍ഭപാത്രത്തിന് അകത്തും പുറത്തും വച്ച് ഇത്രയും കൊല്ലപ്പെടുവാന്‍ കാരണം. ഹരിയാന, ജാര്‍ഖണ്ഡ്, ഛത്തീസ്ഖണ്ഡ്, ആസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികളെ വിവാഹം കഴിച്ചയ്ക്കാന്‍ പറ്റാത്ത സാമ്പത്തിക സ്ഥിതി കാരണം പെണ്‍കുട്ടികളെ വില്ക്കുന്ന പ്രവണതയും കൂടി വരുന്നു. വടക്കന്‍ സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികള്‍ ജനിക്കുന്നത് കുടുംബത്തിന്റെ ശാപമായി മാറിയിരിക്കുകയാണ്. ആണ്‍കുട്ടികളാകട്ടെ സന്തോഷത്തിന്റെ പ്രതീകവും. രാജ്പുട്ട് സമുദായത്തില്‍ ഇപ്പോഴും പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്ന പ്രവണത കൂടി വരുന്നു.
1981ല്‍ 1000 ആണ്‍കുട്ടികള്‍ക്ക് 962 പെണ്‍കുട്ടികളുണ്ടായിരുന്നു. 91-ല്‍ അത് 945 ആയും 2001ല്‍ 927 ആയും അനുപാതം കുറഞ്ഞു. 1000 ആണ്‍കുട്ടികള്‍ക്ക് 952 പെണ്‍കുട്ടികളാണ് ലോകത്തിന്റെ അനുപാതം. വിദ്യാഭ്യാസത്തില്‍ ഒരുപടി മുന്നില്‍ നില്ക്കുന്ന ഡല്‍ഹി പോലെയുള്ള മെട്രോ നഗരങ്ങളിലാണ് അബോര്‍ഷന്‍ കൂടുതലായി നടക്കുന്നത്.പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ പരമ്പരാഗതമായ ചില വിശ്വാസങ്ങളുടെ പേരിലാണ് പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നത്. 1961-ല്‍ ഈ സംസ്ഥാനങ്ങളില്‍ പെണ്‍ഭ്രൂണഹത്യ തടയുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാന്‍ പ്രത്യേക നിയമനടപടികള്‍ കൈകൊണ്ടിരുന്നു. എന്നാല്‍ പെണ്‍ ഭ്രൂണഹത്യകള്‍ക്ക് ഇപ്പോഴും ഒരു കുറവ് സംഭവിച്ചിട്ടില്ല. സ്ത്രീധന സബ്രദായത്തിന്റെ പേരില്‍ ഒരു വര്‍ഷം 25000 സ്ത്രീകള്‍ കൊല്ലപ്പെടുന്ന എന്നാണ് നാഷണല്‍ ക്രൈംബ്യൂറോ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു വര്‍ഷം 15 മില്യണ്‍ ആണ്‍കുട്ടികള്‍ ഇന്ത്യയില്‍ ജനിക്കുന്നു. പെണ്‍കുട്ടികളാകട്ടെ 12 മില്ല്യണും. ഇതില്‍ 1 മില്ല്യണ്‍ പെണ്‍കുട്ടികള്‍ ഒരു വയസാകുന്നതിന് മുമ്പ് തന്നെ മരിക്കുന്നു.
ജനിക്കുന്നതിന് മുമ്പേ ലിംഗനിര്‍ണയം നടത്താനുള്ള മെഡിക്കല്‍ സംവിധാനങ്ങള്‍ ഇന്നു ഗ്രാമത്തിലെ ക്ളിനിക്കുകളില്‍ പോലും ലഭ്യമാണ്. അതും പെണ്‍ഭ്രൂണഹത്യ വര്‍ദ്ദിക്കുന്നതിന്റെ കാരണങ്ങളില്‍ ഒന്നാണ്. ലിംഗ നിര്‍ണയം നടത്തുന്ന ഡോക്ടര്‍മാര്‍ക്കുള്ള ശിക്ഷാനടപടികളും കുറവാണ്. മൂന്നു വര്‍ഷം വരെ തടവും 10000 രൂപ വരെ പിഴയുമാണ് ലഭിക്കാവുന്ന പരമാവധി ശിക്ഷ.
പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്ടിലെ ഉള്‍ഗ്രാമങ്ങളില്‍ ഭര്‍ത്താവിന്റെ അമ്മമാരായിരുന്ന പെണ്‍കുട്ടികളെ കൊല്ലുന്നത്. തമിഴ്നാട്ടിലെ സേലം, ഡിണ്ടിഗല്‍, മധുര, തേനി, ധര്‍മ്മപുരി തുടങ്ങിയ ഗ്രാമങ്ങളിലായിരുന്നു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നത്. ജനിച്ച് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് കുട്ടികളെ കൊലപ്പെടുത്തിയിരുന്നത്. വിഷം ചേര്‍ത്തും, ഗോതമ്പുമണികള്‍ പാലില്‍ കലര്‍ത്തിയുമായിരുന്നു കുട്ടികളെ കൊലപ്പെടുത്തിയിരുന്നത്. എന്നാല്‍ പുതിയ സെന്‍സസ് പ്രകാരം ഇവിടെ പണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നത് കുറഞ്ഞുവരുന്നുണ്ട്. 100 മില്യണ്‍ പെണ്‍കുട്ടികളാണ് ഇന്ത്യയില്‍ ഒരു വര്‍ഷം കുറഞ്ഞു വരുന്നത്. പഞ്ചാബില്‍ ഒരുപഴചൊല്ലുണ്ട്, പെണ്‍കുട്ടികളെ വളര്‍ത്തുന്നത് മറ്റാരുടേയോ പൂന്തോട്ടം നനയ്ക്കുന്നതിനോടാണ് ഉപമിച്ചിരിക്കുന്നത്. ആണ്‍കുട്ടികളാകട്ടെ വീട്ടിലേക്കുള്ള ധനമാണന്നുമാണ്. എന്നാല്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്ക് ഒപ്പം സഞ്ചരിക്കുന്ന പുതിയ കാലഘട്ടത്തിലാണ് നമ്മള്‍. രാഷ്ട്രീയത്തിലും അന്താരാഷ്ട്ര രംഗത്തും പുരുഷനെക്കാള്‍ ഒരു ചുവട് മുന്നില്‍ അവളുണ്ട്. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഗ്രാമങ്ങളില്‍ കൊടികുത്തിവാഴുമ്പോള്‍ നിങ്ങള്‍ ചിന്തിക്കുക, നമ്മള്‍ക്കു വേണ്ടത് ഒരു കല്പന ചൌളയെ മാത്രമല്ല, ആയിരകണക്കിന് ചൌളമാരെ ആവശ്യമുണ്ട്, ഒരു പക്ഷേ നിങ്ങള്‍ കൊലപ്പെടുത്തുന്നത് നാളയുടെ ചൌളമാരെയായിരിക്കാം...