റഹാന് ദസ്ന്തൂര്‍, വയസ് 46, ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ ഉപഭോക്താക്കളില്‍ ഒരാള്‍, എന്‍ജിനീയറും വ്യവസായിയുമായ റഹാന്‍ ദിവസം മണിക്കൂറുകളോളം മൊബൈല്‍ ഫോണില്‍ സംസാരിച്ചിരുന്നു. വര്‍ഷം മൂന്നു കഴിഞ്ഞപ്പോള്‍ പക്ഷാഘാതം സംഭവിച്ചു. മൊബൈല്‍ ഫോണില്‍ നിന്നുള്ള ഇലക്ട്രോ മാഗ്നറ്റിക്ക് റേഡിയേഷന്‍ വഴിയാണ് റഹാന് പക്ഷാഘാതം സംഭവിച്ചു എന്നായിരുന്നു ഡോക്ടര്‍മാരുടെ നിഗമനം. വിദഗ്ധ ചികിത്സ വഴി പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു റഹാന്‍ പറയുകയുണ്ടായി എന്റെ ശരീരം ആണ് ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷന്‍ പ്രസരണ ശേഷിക്കുള്ള ഏറ്റവും നല്ല ഉദാഹരണം, എന്നെ കണ്ണുംകെട്ടി എവിടെ വിട്ടാലും മൊബൈല്‍ ടവറുകള്‍ എവിടെയുണ്ടന്ന് എനിക്ക് തിരിച്ചറിയാന്‍ സാധിക്കും, കാരണം മൊബൈല്‍ ടവറുകളില്‍ നിന്ന് പുറപ്പെടുന്ന റേഡിയേഷന്‍ എനിക്ക് അനുഭവിച്ചറിയാന്‍ സാധിക്കുന്നുണ്ട്.
1997ല്‍ ഒരു കോളിന് മിനിറ്റിട്ടിന് 18 രൂപ മൊബൈല്‍ കമ്പിനികള്‍ ഈടാക്കിയിരുന്നുവെങ്കില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് 18 രൂപയില്‍ നിന്നും പത്തു പൈസയായും, സൌജന്യമായും ഇന്നു മാറി കഴിഞ്ഞു. മനുഷ്യജീവനുകള്‍ക്കു മീതേ വിഷക്കുടയായി മൊബൈല്‍ ടവറുകള്‍ രൂപപ്പെട്ടിരിക്കുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം കൂണുകള്‍ പോലെ മുളച്ചു പൊങ്ങുന്നു. മൊബൈല്‍ ടവര്‍ നാട്ടില്‍ വന്നാല്‍ വികസനം വന്നു എന്നു കരുതുന്ന സാധാരണ ഗ്രാമീണര്‍ തൊട്ട് കവറേജിനു വേണ്ടി ടവറിന്റെ വരവും കാത്തിരിക്കുന്നവര്‍ മനസിലാക്കുന്നില്ല, തങ്ങള്‍ കാത്തിരിക്കുന്നത് ഒരു അദൃശ്യനായ കൊലയാളിയെയാണന്ന്. മൊബൈല്‍ ടവറുകള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പാശ്ചാത്യ രാജ്യങ്ങള്‍ മനസിലാക്കി കഴിഞ്ഞിട്ടും അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് മൊബൈല്‍ ടവറുകള്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. ടവറുകള്‍ക്ക് എതിരെയുള്ള പരാതികള്‍ പലപ്പോഴും തെളിവുകള്‍ ഇല്ലാത്തതിനാല്‍ തള്ളിപ്പോകുന്നതും പതിവാകുകയാണ്. എന്നാല്‍ വളരെ പതുക്കയാണ് ഇതിന്റെ പ്രത്യാഘാതങ്ങള്‍ സംഭവിക്കുക എന്നത് പഠ}ങ്ങള്‍ തെളിയിച്ചതാണ്. അതി}ാല്‍ ഇതി} സ്ളോ പോയിസണ്‍ എന്നാണ് വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്.
അമേരിക്ക, ജര്‍മ്മനി പോലെയുളള രാജ്യങ്ങളില്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിന് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉണ്ട്. സ്കൂളുകളും ജനവാസം അധികമായ പ്രദേശങ്ങളിലും ടവറുകള്‍ സ്ഥാപിക്കാന്‍ പാടില്ലന്നാണ് നിയമം. എന്നാല്‍ ഇന്ത്യയില്‍ മൊബൈല്‍ ടബറുകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ യാതൊരു മാര്‍ഗനിര്‍ദേശങ്ങളും ഇല്ലന്നുള്ളതാണ് സത്യം. 2008-ല്‍ മുംബൈ ആസ്ഥാനമാക്കി മൊബൈല്‍ ടവറുകള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റേഡിയേഷന്‍ അനുഭവിക്കുന്നത് മുബൈ നഗരമാണന്നാണ്. സൌത്ത് മുംബൈ തീര്‍ത്തും അപകടകരമായ അവസ്ഥയിലാണ്. ജനവാസമുള്ള സ്ഥലത്താണ് മൊബൈല്‍ ടവറുകള്‍ ഇവിടെ വ്യാപകമായി കാണപ്പെടുന്നത്. ഇവിടെ ജീവിക്കുന്ന ജനങ്ങളില്‍ തലവേദന, ഉറക്കകുറവ്, കാഴ്ച്ച നഷ്ടപ്പെടല്‍, വന്ധ്യത, ഉത്കണ്ഠ തുടങ്ങിയ നിരവധി രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയുണ്ടായി. പഠന റിപ്പോര്‍ട്ടില്‍ മൊബൈല്‍ ടവറുകളെ വിശേഷിപ്പിക്കുന്നത് അദൃശനായ കൊലയാളി എന്നാണ്.
ഡല്‍ഹി നഗരത്തില്‍ അയ്യായിരത്തോളം ടവറുകള്‍ ഉണ്ടന്ന് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കണ്ടെത്തിയിരുന്നു. ഇതില്‍ 2500 ടവറുകള്‍ കോര്‍പ്പറേഷന്റെ അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹിയിലെ ടവറുകള്‍ക്കെതിരം റസിഡന്‍ഷ്യല്‍ അസോസിയേഷനുകളാണ് ആദ്യം രംഗത്ത് എത്തിയത്. റസിഡന്‍ഷ്യല്‍ ഏരിയായില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് സ്ഥിരമായി തലവേദനയും ഛര്‍ദിലും ഉണ്ടാകുന്നതി} തുടര്‍ന്ന് ഡോക്ടറെ സമീപിച്ച വീട്ടമ്മയോട് ഡോക്ടര്‍ പറഞ്ഞത് ടവറുകളില്‍ നിന്ന് പുറപ്പെടുന്ന ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷന്‍ കാരണമാണ് കുട്ടികളില്‍ ഇതു സംഭവിക്കുന്നത് എന്നാണ്. ഇതിനെതിരേ റസിഡന്‍ഷ്യല്‍ ഭാരവാഹികള്‍ കോടതിയെ സമീപിക്കുകയുണ്ടായി. ടവറുകള്‍ ഉണ്ടാക്കുന്ന പ്രത്യഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ ഹൈക്കോടതി ഒരു പാനലിനെ നിയോഗിക്കുകയും ചെയ്തു.അപ്പാര്‍ട്ടുമെന്റുകളുടെ മുകളില്‍ നിന്ന് ടവറുകള്‍ നീക്കം ചെയ്യാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.
ടവറുകള്‍ സ്ഥാപിക്കുന്ന 50 മീറ്റര്‍ ചുറ്റളവില്‍ ആള്‍ താമസം പാടില്ലന്ന കര്‍ശനമായ നിയമ വ്യവസ്ഥ അന്യരാജ്യങ്ങളില്‍ ഉണ്ടങ്കിലും ഇന്ത്യയിലെ നഗരങ്ങളില്‍ ഫ്ളാറ്റുകളുടെയും അപ്പാര്‍ട്ട്മെന്റുകളുടെയും മുകളിലാണ് ഈ അദൃശ്യനായ കൊലയാളിയുടെ താമസം. മൊബൈല്‍ ടവറുകളുടെ അധിക പ്രസരണ ശേഷി മൂലം നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും പക്ഷികള്‍ അപ്രത്യക്ഷമായിരിക്കുന്നതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നടത്തിയ പഠനത്തില്‍ 50പക്ഷി മുട്ടകളിലൂടെ ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങള്‍ കടത്തി വിട്ടു. നിമിഷങ്ങള്‍ക്കകം മുട്ട ചൂടായതായി കണ്ടെത്തി. ഇലക്ട്രോ മാഗ്നറ്റിക് തരംഗത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പക്ഷികളെയാണന്നാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്.
നാലായിരത്തോളം ടവറുകള്‍ സ്ഥിതി ചെയ്യുന്ന ചെന്നൈ നഗരത്തില്‍ പക്ഷികള്‍ പോലും ഇല്ലന്നും അതിനു കാരണം മൊബൈല്‍ ടവറുകളില്‍ നിന്നുള്ള റേഡിയേഷന്‍ ആണന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തില്‍ തേനിച്ചകളെ ബാധിക്കുന്നതായും കണ്ടെത്തയിട്ടുണ്ട്. ജര്‍മ്മനിയില്‍ നടത്തിയ പഠനം രണ്ടു ടബറുകള്‍ക്കിടയില്‍ ജീവിക്കുന്ന ജനങ്ങളെക്കുറിച്ചായിരുന്നു. കാന്‍സര്‍ പോലെയുള്ള മാരകമായ അസുഖങ്ങള്‍ ഇവരില്‍ പിടിപെട്ടന്നാണ് ആയിരത്തോളം പേരില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പത്തു വര്‍ഷമായി നടത്തിയ പഠനത്തിലാണ് ഇതു കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ തെഹല്‍ക്ക മാധ്യമം ഡല്‍ഹി കേന്ദ്രീകരിച്ച് മൊബൈല്‍ ടവറുകള്‍ ഉണ്ടാക്കുന്ന റേഡിയേഷനെക്കുറിച്ച് ഒരു സര്‍വേ നടത്തുകയുണ്ടായി. ഡല്‍ഹിയില്‍ പ്രധാനപ്പെട്ട നൂറു കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സര്‍വേ. ഇതില്‍ 31 സ്ഥലങ്ങള്‍ അതീവ അപകടകരമായാണ് സ്ഥിതി ചെയ്യുന്നത്. സുരക്ഷിത മേഖലയായി 20 സ്ഥലങ്ങള്‍ മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്. ഡല്‍ഹയിലെ അഞ്ചു സ്കൂളുകളില്‍ ഒന്ന് മാത്രമാണ് സുരക്ഷിതമായിരിക്കുന്നതെന്നും സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്.
മൊബൈല്‍ ടവറുകള്‍ നിന്നുള്ള വികിരണങ്ങള്‍ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടന്ന് കേന്ദ്രസമിതിയും കണ്ടെത്തിയിരിക്കുകയാണ്. ഓരോ ടവറിനും 300 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരിലാണ് ഏറെ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഉറക്കമില്ലായ്മ മുതല്‍ അര്‍ബുദം പോലെയുള്ള മാരക രോഗങ്ങളും ഇതിന്റെ പ്രത്യാഘാതങ്ങളാണ്. ജനിതക വൈകല്യം, ബുദ്ധിമാന്ദ്യം, കാല്‍സ്യത്തിന്റെ അളവു കുറയുക തുടങ്ങിയ പ്രശന്ങ്ങളാണ് കുട്ടികളില്‍ ടവറില്‍ }ിന്ന് പുറപ്പെടുന്ന വികിരണങ്ങള്‍ സൃഷ്ടിക്കുന്നത്. തേനീച്ചകള്‍ കുറയുക, പൂക്കളില്‍ പരാഗണം നടക്കാതിരിക്കുക,മുട്ടകള്‍ വിരിയാതിരിക്കുക തുടങ്ങിയവയ്ക്കു പുറമേ ചില വിളകളെയും വികിരിണങ്ങള്‍ ബാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തയിരിക്കുന്നത്. കേരളത്തിലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഏറെയാണ്. സ്വാകാര്യ മൊബൈല്‍ കമ്പിനികള്‍ തമ്മിലുളള മത്സരം മൂലം വികിരണങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുകയാണ് ഇപ്പോള്‍ നടക്കുന്നത്.നിലവാരമില്ലാത്ത മിന്നല്‍ രക്ഷാചാലകങ്ങള്‍ ടബറില്‍ ഉപയോഗിക്കുന്നതിനാല്‍ സമീപ പ്രദേശങ്ങളില്‍ ഇടിമിന്നല്‍ സംഭവിക്കാറുള്ള സാധ്യതയും ഉണ്ട്.
കെട്ടിടങ്ങളുടെ മുകളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്തും,വന്യജീവി സങ്കേതങ്ങളിലും ടവറുകള്‍ സ്ഥാപിക്കുന്നത് തീര്‍ത്തും അപകടകരമാണ്. ആശുപത്രികളിലെയും മെഡിക്കല്‍ ലാബുകളിലെ ഉപകരണങ്ങള്‍ക്ക് പോലും ഈ വികിരണങ്ങള്‍ പ്രത്യാഘാതം സൃഷ്ടിക്കുന്നു.പരിശോധന ഫലത്തില്‍ വരെ ഇത് മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കാം. ഫ്രീക്വന്‍സി കുറഞ്ഞ സിഡിഎംഎ സെറ്റുകളെക്കാള്‍ അപകടകരമാണ് ജിഎസ്എം സാങ്കേതിക വിദ്യ. ത്രീജി വ്യാപകമാകുമ്പോള്‍ വികിരണത്തിന്റെ പ്രത്യാഘാതവും കൂടും.
ടെലകോം അതോറിട്ടി ഓഫ് ഇന്ത്യയുടെ നിര്‍ദേശം പ്രകാരം 9.2 വാര്‍ട്സ് വികിരണമാണ് പെര്‍ സ്ക്വയര്‍ മീറ്ററില്‍ വേണ്ടത്. എന്നാല്‍ പല സ്വകാര്യ ടവറുകളും ഈ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി കൂടുതല്‍ വാര്‍ട്സ് നടപ്പിലാക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ 0.001 തൊട്ട് 0.24 വാര്‍ട്സ് മാത്രമാണ് മൊബൈല്‍ ടവറുകളില്‍ നിന്ന് പുറപ്പെടുന്നത്. ഇന്ത്യയില്‍ ഇതിന്റെ എത്രയോ ഇരിട്ടിയാണ് പുറപ്പെടുവിക്കുന്നത്.
മൊബൈല്‍ ഫോണ്‍ ടവറുകള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. അതിനാല്‍ ഇവക്കെതിരേയുള്ള പരാതികള്‍ പലപ്പോഴും പരിഗണിക്കാറുമില്ല. വിദേശ രാജ്യങ്ങളില്‍ ടബറുകള്‍ 80 അടി ഉയരത്തില്‍ സ്ഥാപിക്കുമ്പോള്‍ ഇന്ത്യയില്‍ 40 അടി ഉയരത്തിലാണ് സ്ഥാപിക്കുന്നത്. ടവറുകള്‍ അനുവദനീയമായതിലും കൂടുതല്‍ വികിരണങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ടോന്നറിയാന്‍ നവംബര്‍ 16-ന് രാജ്യം മുഴുവന്‍ മിന്നല്‍ പരിശോധനകള്‍ നടത്താന്‍ കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം ഉദ്യോസ്ഥരോട് നിര്‍ദേശിച്ചുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാരി}് മൊബൈല്‍ മേഖലയ്ക്കു മേല്‍ എത്രത്തോളം }ിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധിക്കുമെന്ന് കാത്തിരുന്ന് കാണം.
കാസര്‍ഗോഡ് ജില്ലയിലെ കശുമാവിന്‍ തോട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ രൂപത്തില്‍ വിഷമഴ പെയ്തിറങ്ങിയെങ്കില്‍ ഭാവിയില്‍ വലിയ ദുരന്തങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന വിഷകുടകള്‍ക്കു മീതേയാണ് }മ്മള്‍ വസിക്കുന്നതെന്ന് തിരിച്ചറിയാം.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ